Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാഠ്യപദ്ധതിയും...

പാഠ്യപദ്ധതിയും കാമ്പസുകളും വർഗീയവത്കരിക്കപ്പെടുന്നതായി എസ്.എഫ്.ഐ റിപ്പോർട്ട്

text_fields
bookmark_border
പ്രഫഷനൽ വിദ്യാർഥികളെ ആകർഷിക്കാനാവുന്നില്ലെന്ന്​ ചർച്ചയിൽ വിമർശനം പെരിന്തൽമണ്ണ: സംഘ്പരിവാറിന്‍റെ ഫാഷിസ്റ്റ്​വത്കരണത്തിനും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ കേന്ദ്ര സർവകലാശാലകളിലും മറ്റു​ കാമ്പസുകളിലും വിദ്യാർഥികളെ അണിനിരത്തി നടത്തിയ പ്രക്ഷോഭങ്ങൾ അക്കമിട്ടു നിരത്തി എസ്.എഫ്.ഐയുടെ സംഘടന റിപ്പോർട്ട്. ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കാമ്പസുകളും പാഠ്യപദ്ധതിയും കൂടുതൽ വർഗീയവത്കരിക്കപ്പെടുന്നതിന്‍റെ ആശങ്കകൾ ഇതിൽ പരാമർശിച്ചിട്ടുണ്ട്​. പൗരത്വസമര കാലത്തും പിന്നീട് കേന്ദ്ര സർക്കാറിനെതിരെയും കാമ്പസുകളിൽ പ്രതിരോധം തീർക്കാനായി. രാജ്യത്തും കേരളത്തിലും വിദ്യാർഥി പ്രസ്ഥാനം മുന്നോട്ടുപോകേണ്ട വഴികളും മാർഗരേഖകളും വ്യക്തമാക്കിയാണ് സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. സംസ്ഥാനത്ത്​ ഭൂരിഭാഗം കലാലയങ്ങളിലും പ്രത്യേകിച്ച് അടുത്തിടെ നടന്ന ഐ.ടി.ഐ തെരഞ്ഞെടുപ്പുകളിലും മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രണ്ടു റിപ്പോർട്ടുകളിലുമുള്ള ഗ്രൂപ് ചർച്ചകൾ ബുധനാഴ്ച ഉച്ചക്കുശേഷം ആരംഭിച്ചു. കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി സംഘടനകളുടെ സാന്നിധ്യമല്ല, പ്രഫഷനൽ രംഗത്തെ വിദ്യാർഥികളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയാത്തത്​ പോരായ്മയാണെന്ന വിമർശനം ചില പ്രതിനിധികൾ പങ്കുവെച്ചു. ചർച്ച വ്യാഴാഴ്ചയും തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story