Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:43 AM IST Updated On
date_range 26 May 2022 5:43 AM ISTമുഅല്ലിംകൾ വിശ്വാസികളുടെ സംരക്ഷണ കവചമാകണം -ജിഫ്രി തങ്ങള്‍
text_fieldsbookmark_border
പട്ടാമ്പി: മുസ്ലിം സമുദായത്തെ ചൂഷണം ചെയ്യുന്ന വ്യാജന്മാരില്‍നിന്ന് വിശ്വാസികളുടെ സംരക്ഷണ കവചമാകേണ്ടത് മുഅല്ലിംകളുടെ ഉത്തരവാദിത്തമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പാലക്കാട് ജില്ല വാര്‍ഷിക ഭാഗമായി നടന്ന സദര്‍ മുഅല്ലിം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്റ് സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. യൂസഫ് ഹാജി പാറപ്പുറം പതാക ഉയര്‍ത്തി. ഷബീര്‍ ഫൈസി പാവുക്കോണം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കൊടക് എം. അബ്ദുറഹിമാന്‍ മുസ്ലിയാര് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനം എസ്.കെ.എം.എം.എ ജില്ല പ്രസിഡന്റ് പി. സാദാ ലിയാഖത്തലിഖാന്‍ ഹാജിക്ക് നല്‍കി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് അബൂദബി ജില്ല കമ്മിറ്റിയുടെ സഹായം ജനറല്‍ സെക്രട്ടറി പി. നൗഫല്‍ പട്ടാമ്പി കൈമാറി. ഡോ. സാലിം ഫൈസി കൊളത്തൂര്‍, അഡ്വ. ത്വയ്യിബ് ഹുദവി എന്നിവർ സംസാരിച്ചു. പുരസ്കാര വിതരണം അബ്ദുറഹ്മാന്‍ മുത്തുക്കോയ തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. ചിത്രം pewptb 0254. പാലക്കാട് ജില്ല സദർ മുഅല്ലിം സമ്മേളനം സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
