Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTകാലവർഷക്കെടുതി: കർഷകർക്ക് ധനസഹായം പ്രഖ്യാപിക്കണം -സ്വതന്ത്ര കർഷക സംഘം
text_fieldsbookmark_border
തിരൂർ: കാലവർഷക്കെടുതിയിൽ വിളനാശം സംഭവിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ പ്രത്യേക ധനസഹായം നൽകണമെന്ന് തിരൂർ മണ്ഡലം സ്വതന്ത്ര കർഷകസംഘം പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ഹജ്ജ് കർമത്തിന് പോകുന്ന മണ്ഡലം ജന. സെക്രട്ടറി എ. റസാഖ്, ഹ്രസ്വ സന്ദർശനാർഥം വിദേശത്ത് പോകുന്ന പ്രസിഡന്‍റ് ഇ.പി. മൊയ്തീൻകുട്ടി എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ല വൈസ് പ്രസിഡന്‍റ് എ. ഹൈദ്രോസ് ഹാജി ഉദ്ഘാടനം ചെയ്തു. എം.ടി. ഹസൈനാർ ഹാജി, കെ.ടി. മുസ്തഫ, ഹംസുപ്പ, പി.പി.സി. ബഷീർ, ടി. കുഞ്ഞിമോൻ, കെ. മുഹമ്മദ്, അബ്ദുൽ കരീം, വി. പോക്കർ, പി.വി. സമദ്, സി.പി. അബ്ദുൽ നാസർ, അലിക്കുട്ടി വാക്കയിൽ, പി.ടി. കോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story