Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:16 AM GMT Updated On
date_range 25 May 2022 12:16 AM GMTതുവ്വൂരിൽ ആരോഗ്യ ജാഗ്രത തുടങ്ങി
text_fieldsbookmark_border
തുവ്വൂർ: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി തുവ്വൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യജാഗ്രത തുടങ്ങി. ജനകീയ പങ്കാളിത്തത്തോടെ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എം. അബ്ദുൽ അസീസ്, പഞ്ചായത്ത് സെക്രട്ടറി കെ.ജെ. രാജു, സ്ഥിരംസമിതി അധ്യക്ഷരായ ടി.എ. ജലീൽ, എൻ.പി. നിർമല, വി. ജസീന, അംഗങ്ങളായ എൻ.കെ. നാസർ, മുനീർ കുരിക്കൾ, വി.പി. മിനി, സാലിം ബാപ്പുട്ടി, കെ. നിഷാന്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പറവെട്ടി ശരീഫ്, ജെ.എച്ച്.ഐ രാജേഷ്, കുടുംബശ്രീ പ്രസിഡന്റ് മൈമൂന ഗഫൂർ എന്നിവർ സംസാരിച്ചു. ശുചിത്വ സന്ദേശ യാത്ര, ടൗൺ ശുചീകരണം എന്നിവ നടത്തി. mn tvr cleaning campaign തുവ്വൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത പ്രസിഡന്റ് കെ. സുബൈദ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story