Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:45 AM IST Updated On
date_range 25 May 2022 5:45 AM ISTവിദ്യാർഥി മലവെള്ളപ്പാച്ചിലിൽപെട്ടു; രക്ഷപ്പെട്ടത് മരക്കൊമ്പിൽ പിടിച്ച്
text_fieldsbookmark_border
lead കരുവാരകുണ്ട്: ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപെട്ട വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യനാട് ചോലക്കൽ എറാന്തൊടി മുഹമ്മദ് ഹനാനാണ് (17) പത്തുമിനിറ്റോളം മലവെള്ളപ്രവാഹത്തിൽ പെട്ടതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. നെല്ലിക്കുത്ത് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ ഹനാനും കൂട്ടുകാരുമടങ്ങുന്ന പത്തംഗ സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കരുവാരകുണ്ട് കൽക്കുണ്ടിലെത്തിയത്. യുവാക്കളായ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ സ്വപ്നക്കുണ്ടിൽ കുളിക്കുകയായിരുന്നു ഇവർ. മടങ്ങാനിരിക്കെ പൊടുന്നനെയെത്തിയ മലവെള്ളത്തിലേക്ക് ഹനാൻ തെന്നിവീഴുകയായിരുന്നു. പാറക്കല്ലുകളും കുഴികളും നിറഞ്ഞ പുഴയിലൂടെ 10 മിനിറ്റോളം ഒഴുകിയശേഷം മരക്കൊമ്പിൽ പിടിച്ചാണ് ഹനാൻ കരക്ക് കയറിയത്. പരിചയമില്ലാത്ത സ്ഥലമായതിനാലും വീടുകൾ ഇല്ലാത്തതിനാലും ഏറെനേരം നടന്നതിനൊടുവിലാണ് ഒരു വീട് കണ്ടെത്തിയത്. ഇതിനിടെ, കൂട്ടുകാരും നാട്ടുകാരും പലയിടത്തും തിരച്ചിൽ നടത്തിയിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കരുവാരകുണ്ട് പൊലീസെത്തിയത്. ഹനാന് നിസ്സാര പരിക്കുകളുണ്ട്. Mn krkd hanan മുഹമ്മദ് ഹനാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
