Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യമേള: സ്വാഗതസംഘം...

ആരോഗ്യമേള: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ആരോഗ്യമേള: സ്വാഗതസംഘം രൂപവത്​കരിച്ചു
cancel
കാളികാവ്: ബ്ലോക്ക് പഞ്ചായത്തുതല ആരോഗ്യമേള സംഘടിപ്പിക്കുന്നു. ജൂൺ 12ന് അഞ്ചച്ചവിടി ജി.എച്ച്.എസിലാണ് മേള. സ്വാഗതസംഘം യോഗം കാളികാവ് സി.എച്ച്.സിയിൽ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ പി. ശ്രീജ അധ്യക്ഷത വഹിച്ചു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആൻഡ്​ വെല്‍നസ് നാലാം വാര്‍ഷികാഘോഷ ഭാഗമായാണ് മേള നടത്തുന്നത്. സൗജന്യ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍, മരുന്ന് വിതരണം, എക്‌സിബിഷനുകള്‍, വിവിധ രോഗപരിശോധനകള്‍ തുടങ്ങിയ സേവനങ്ങള്‍ മേളയുടെ ഭാഗമായി നടക്കും. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. ഗോപി, ചോക്കാട് പ്രസിഡന്‍റ്​ സി.എച്ച്. ഷൗക്കത്ത്​, എച്ച്.ഐ. വിജയൻ, റഫീഖ മറ്റത്തൂർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർപേഴ്സനായി ബ്ലോക്ക് പ്രസിഡന്‍റ്​ പി. ശ്രീജയെയും കൺവീനറായി മെഡിക്കൽ ഓഫിസർ പി.യു. മുഹമ്മദ് നജീബിനെയും തെരഞ്ഞെടുത്തു. ഏഴ് ഉപസമിതിയും രൂപവത്​കരിച്ചു. kkv block mela കാളികാവ്​ ബ്ലോക്ക് പഞ്ചായത്തുതല ആരോഗ്യമേള സ്വാഗതസംഘം യോഗം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story