Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്ത്രീധനരഹിത വിവാഹ...

സ്ത്രീധനരഹിത വിവാഹ സംഗമം: മാതൃകയായി പി. ശ്രീരാമകൃഷ്ണൻ

text_fields
bookmark_border
സ്ത്രീധനരഹിത വിവാഹ സംഗമം: മാതൃകയായി പി. ശ്രീരാമകൃഷ്ണൻ
cancel
ചങ്ങരംകുളം: നോർക്ക റൂട്ട്സ് വൈസ്​ ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മകളുടെ വിവാഹസമ്മാനമായി പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷന് ആറ് പവൻ സ്വർണാഭരണം കൈമാറി. തവനൂർ വൃദ്ധസദനത്തിൽ നടന്ന മാതൃകാപരമായ വിവാഹചടങ്ങിൽ മകൾ നിരഞ്ജനയുടെയും വരൻ സംഗീതിന്‍റെയും സാന്നിധ്യത്തിൽ പി.സി.ഡബ്ല്യൂ.എഫ് മേയ് 29ന് സംഘടിപ്പിക്കുന്ന ഒമ്പതാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്കായാണ് സമ്മാനം കൈമാറിയത്. പതിനാലാം വാർഷികത്തിന്‍റെ ഭാഗമായി 14 യുവതീ യുവാക്കളുടെ വിവാഹമാണ് പി.സി.ഡബ്ല്യൂ.എഫ് വിവാഹസംഗമ വേദിയിൽ നടക്കുന്നത്. ഭാരവാഹികളായ സി.എസ്. പൊന്നാനി, സി.വി. മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ, ടി.വി. സുബൈർ, അഷ്റഫ് നയ്തല്ലൂർ തുടങ്ങിയവർ സ്നേഹസമ്മാനം ഏറ്റുവാങ്ങി. ഫോട്ടോ മകളുടെ വിവാഹവേദിയിൽ നോർക്ക റൂട്ട്സ് വൈസ്​ ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ സമൂഹ വിവാഹ ചടങ്ങിനുള്ള സ്വർണം പി.സി.ഡബ്ല്യൂ.എഫ് ഭാരവാഹികൾക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story