Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:37 AM IST Updated On
date_range 25 May 2022 5:37 AM ISTവട്ടപ്പാറ പ്രധാന വളവിലെ ഇരുമ്പു സുരക്ഷാവേലി പുനഃസ്ഥാപിച്ചു
text_fieldsbookmark_border
വളാഞ്ചേരി: വാഹനമിടിച്ച് തകർന്ന . ദേശീയപാത 66ലെ അപകടകേന്ദ്രമായ വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട് വരുന്ന വാഹനങ്ങൾ താഴേക്ക് പതിക്കാതിരിക്കാനാണ് ഇരുമ്പു സുരക്ഷാവേലി സ്ഥാപിച്ചത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് വരുന്ന വാഹനങ്ങൾ മുഖ്യ വളവിലെ 30 അടി താഴ്ചയിലേക്ക് മറിയുന്നത് ഒഴിവാക്കാനാണ് കരിങ്കല്ലിൽ സുരക്ഷാ ഭിത്തിയും അതിനോടനുബന്ധിച്ച് ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലിയും സ്ഥാപിച്ചത്. പാചകവാതകവുമായി പോവുന്ന ടാങ്കർ ലോറികൾ താഴ്ചയിലേക്ക് മറിഞ്ഞ് വാതക ചോർച്ച ഉൾപ്പെടെ സംഭവിക്കുന്നത് ഒഴിവാക്കാനാണ് സുരക്ഷാഭിത്തി നിർമിച്ചത്. എന്നാൽ മതിലിന് സുരക്ഷ പോരെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് പിന്നീട് ഇരുമ്പു സുരക്ഷാ വേലിയും സ്ഥാപിച്ചത്. ഇവ സ്ഥാപിക്കപ്പെട്ടതിന് ശേഷം അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലാണ് മറിഞ്ഞിരുന്നത്. പല പ്രാവശ്യം വിവിധ ചരക്കുവാഹനങ്ങളുടെ ഇടിയേറ്റ് ഇവ രണ്ടും തകരുകയായിരുന്നു. ഉരുക്കു നിർമാണ സാമഗ്രികളുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി ഒരു മാസം മുമ്പ് വേലിയിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഇടിയുടെ ആഘാതത്തിൽ വേലി റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. അതിന് ശേഷം മണൽ ചാക്കുകൾ നിരത്തിയാണ് അധികൃതർ ഇവിടെ 'സുരക്ഷ' ഒരുക്കിയത്. വട്ടപ്പാറ അടിയിലെ പള്ളി മുതൽ പ്രധാന വളവിനോട് ചേർന്ന വടക്കെക്കുളമ്പ് റോഡ് വരെയാണ് സുരക്ഷാവേലി. സുരക്ഷാഭിത്തിയുടെ തകർന്ന ഭാഗത്തെ കരിങ്കല്ലുകൾ പുനർനിർമിച്ചിട്ടില്ല. ഇവയും ബലപ്പെടുത്തണമെന്നാവശ്യം ശക്തമാണ്. MP VNCY 1 Vattappara Suraksha Veli.jpg വട്ടപ്പാറ പ്രധാന വളവിലെ ഇരുമ്പു സുരക്ഷാവേലി പുനഃസ്ഥാപിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
