Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത പണമിടപാട്​:...

അനധികൃത പണമിടപാട്​: സി.പി.ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

text_fields
bookmark_border
മാറഞ്ചേരി: മാറഞ്ചേരി പുറങ്ങിൽ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് സി.പി.ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. പുറങ്ങ് മാരാമുറ്റം സ്വദേശിയും സി.പി.ഐ മാറഞ്ചേരി ലോക്കൽ സെക്രട്ടറിയുമായ കുമ്പളത്ത് രാജനെയാണ് (51) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വട്ടിപ്പലിശക്ക്​ പണം നൽകുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഓപറേഷൻ കുബേരയിലാണ് പിടിയിലായത്. മലപ്പുറം എസ്.പിയുടെ നിർദേശപ്രകാരം പെരുമ്പടപ്പ് എസ്.ഐമാരായ ശ്രീനി, എസ്. ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാജന്റെ വീട്ടിൽ തിങ്കളാഴ്‌ച പരിശോധന നടത്തിയത്. പരിശോധനയിൽ പണമിടപാട് നടത്തുന്നതിന്​ ഉപയോഗിച്ച 32 ചെക്ക്‌ലീഫുകൾ, മുദ്രപത്രങ്ങൾ, ആധാർ കോപ്പികൾ എന്നിവയും 46,590 രൂപയും പിടിച്ചെടുത്തു. പ്രതിയെ പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ് ചെയ്‌തു. എന്നാൽ, രാജൻ പണമിടപാട് നടത്തുന്നില്ലെന്നും സംഭവത്തിന്​ പിന്നിൽ രാഷ്‌ട്രീയ പകപോക്കലാണെന്നും ബന്ധുക്കൾ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story