Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

'തൃപ്രയാർ-ഇരിങ്ങാലക്കുട സർവിസിലെ അപാകത പരിഹരിക്കണം'

text_fields
bookmark_border
തൃശൂർ: തൃപ്രയാർ-ഇരിങ്ങാലക്കുട റൂ​ട്ടിലെ സർവിസിലെ അപാകത പരിഹരിക്കണമെന്ന്​ ബസുടമകൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട, ഠാണാവിൽ, ചാലക്കുടി, വെള്ളിക്കുളങ്ങര, കൊടകര, തൃശൂർ, കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ബസുകൾക്ക്​ സർവിസ്​ നടത്താൻ സൗകര്യമുണ്ട്​. തൃപ്രയാറിൽനിന്ന്​ ഇരിങ്ങാലക്കുടക്ക്​ വരുന്ന ബസുടമകൾക്കുമാത്രം സൗകര്യമില്ല​. അതിനാൽ ഇരിങ്ങാലക്കുടയിൽനിന്ന്​ തൃപ്രയാറിലേക്ക്​ ബസുകൾ സർവിസ്​ നടത്തുന്നതുപോലെ തൃപ്രയാറിൽനിന്ന്​ ഇരിങ്ങാലക്കുടയിലേക്ക്​ സർവിസ്​ നടത്താൻ അനുവാദം നൽകണം. തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ റൂട്ടിൽ പെർമിറ്റിൽ അനുവദിച്ച സമയത്തേക്കാൾ 10 മിനിറ്റ് കുറച്ച്​ സർവിസ്​ നടത്താനാണ്​ അധികൃതരിൽനിന്നുള്ള നിർദേശം. ഇതനുസരിച്ച്​ സർവിസ്​ നടത്തുമ്പോൾ വാഹനാപകടങ്ങൾ കൂടുന്നു. ഇതുസംബന്ധിച്ച്​ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന്​ ബസുടമകളുടെ പ്രതിനിധി മോഹനൻ കാട്ടിക്കുളം, പി. സജീവൻ, കെ.ബി. വിനോദ്​കുമാർ, സലിം പോക്കാക്കില്ലത്ത്​ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പ​റഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story