Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:47 AM IST Updated On
date_range 24 May 2022 5:47 AM ISTസ്നേഹ സംഗീത കൂട്ടായ്മ കുടുംബ സംഗമം
text_fieldsbookmark_border
തിരൂർ: സ്നേഹ സംഗീതം മ്യൂസിക്കല്‍ ഫാമിലി കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും കുടുംബസംഗമവും നടത്തി. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അര്‍ബുദ രോഗികള്‍ക്ക് മുടിമുറിച്ചുനല്‍കിയ കെ.പി. റിഹാന ഫാത്തിമ, അനഘ, കൃഷ്ണേന്ദു, നിഹാല എന്നിവരെ അനുമോദിച്ചു. തിരൂർ നഗരസഭ ചെയര്‍പേഴ്സൻ എ.പി. നസീമ, പ്രകാശന്‍ കുറ്റൂര്‍, പി.പി. അബ്ദുറഹിമാന്‍ എന്നിവർ സംസാരിച്ചു. ഗായകന്‍ ഫിറോസ് ബാബു, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ഷുക്കൂര്‍ പറവണ്ണ, സി.പി. അബ്ദുറഹിമാന്‍, അസ്മ കൂട്ടായി എന്നിവർ സംബന്ധിച്ചു. തുടര്‍ന്ന് സ്നേഹ സംഗീതം സംഗീതകൂട്ടായ്മയിലെ അംഗങ്ങള്‍ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. മലയാളം ചാരിറ്റിയും ദൃശ്യം ചാരിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story