Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എഫ്.ഐ സംസ്ഥാന...

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം; റാലി ഇന്ന്

text_fields
bookmark_border
വാഹനപാർക്കിങിന് ക്രമീകരണം പെരിന്തല്‍മണ്ണ: എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തി ഭാഗമായി വിദ്യാർഥി റാലി ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പെരിന്തൽമണ്ണ മനഴി ബസ്റ്റാൻഡിൽ നിന്ന് ആരംഭിക്കും. റാലി ട്രാഫിക് ജങ്ഷനിലൂടെ ഊട്ടി റോഡിലും തുടർന്ന് പൊതുസമ്മേളന നഗരിയിലും പ്രവേശിക്കും. സമ്മേളനത്തിന് എത്തുവന്നവരുടെ വാഹനങ്ങൾ നിർത്തിയിടാൻ ക്രമീകരണം ഏർപ്പെടുത്തി. എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലം ജങ്ഷനില്‍ നിന്ന്​ പൊന്ന്യാകുര്‍ശി ബൈപാസിലൂടെ കടന്നമ്പാലക്കാട് റോഡിലെ മനഴി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. മലപ്പുറം, അരീക്കോട്, കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, എടപ്പാള്‍, പൊന്നാനി, മഞ്ചേരി, വളാഞ്ചേരി, കോട്ടക്കല്‍, മങ്കട എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ മലപ്പുറം, മണ്ണാര്‍ക്കാട് റോഡില്‍ പെരിന്തല്‍മണ്ണ ടൗണ്‍ ട്രാഫിക് ജങ്ഷനിലൂടെ മണ്ണാര്‍ക്കാട് റോഡ് വഴി മനഴി സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികളെ ഇറക്കണം. പിന്നീട് മണ്ണാര്‍ക്കാട് റോഡ് വഴി പൊന്ന്യാകുര്‍ശി ഷിഫ ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ് റോഡിന്‍റെ വലതുവശത്ത് പാര്‍ക്ക് ചെയ്യണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story