Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലം ഉദ്​ഘാടനം: വിവാദം...

പാലം ഉദ്​ഘാടനം: വിവാദം അനാവശ്യമെന്ന്​ മന്ത്രി

text_fields
bookmark_border
മലപ്പുറം: എളമരം കടവ്​ പാലം ഉദ്​ഘാടനം സംബന്ധിച്ച​ അനാവശ്യ വിവാദം എന്തിനാണെന്ന്​ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​. മലപ്പുറത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര റോഡ്​ ഇൻഫ്രാസ്​​ട്രക്​ച്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ്​) നിന്നാണ്​ പാലത്തിന്​ തുക അനുവദിച്ചത്​. സി.ആർ​.ഐ.എഫിൽ ഏതെല്ലാം പദ്ധതികൾക്ക്​ തുക വിനിയോഗിക്കണമെന്ന്​ തീരുമാനിക്കുന്നത്​ സംസ്ഥാന സർക്കാറാണ്​. സി.ആർ.ഐ.എഫിൽ 104 പദ്ധതികൾ പൂർത്തീകരിക്കുകയും 2143.54 കോടി സംസ്ഥാന സർക്കാർ മുൻകൂട്ടി ചെലവഴിക്കുകയും ചെയ്തു. ഇതിൽ 1343.83 കോടിയാണ്​ കേന്ദ്രം അനുവദിച്ചത്​. അവകാശപ്പെട്ട 599.71 കോടി തരാനുണ്ട്​. 2015 മുതൽ സി.ആർ.ഐ.എഫിൽ നിർമിക്കുന്ന പ്രവൃത്തിയുടെ ഉദ്​ഘാടനം നടക്കുന്ന അടിസ്ഥാനത്തിലാണ്​ ഇപ്പോഴും നടക്കുന്നത്​. എളമരംകടവ്​ പാലത്തിന്​ മാത്രം എന്താണ്​ ഇങ്ങനെ ഒരു പ്രതിഷേധമെന്ന്​ മനസ്സിലാകുന്നില്ല. സി.ആർ.ഐ.എഫ് പദ്ധതി​ കേന്ദ്ര പ്രതിനിധി തന്നെ ഉദ്​ഘാടനം ചെയ്യണമെന്ന്​ എവിടെയും എഴുതിവെച്ചിട്ടില്ല. എന്നിട്ടും പാലത്തിന്‍റെ ഉദ്ഘാടനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും റിയാസ്​ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story