Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലക്കാട്ടെ...

പാലക്കാട്ടെ കൊലപാതകങ്ങൾ: ആർ.എസ്​.എസിനായി അന്വേഷണം അട്ടിമറിക്കുന്നെന്ന് എസ്​.ഡി.പി.ഐ

text_fields
bookmark_border
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ പൊലീസ്​ നടത്തുന്നത്​ കൊലയാളികൾക്കായുള്ള അന്വേഷണമല്ല, ആർ.എസ്​.എസിന്‍റെ എതിരാളികൾക്കായുള്ള അന്വേഷണമാണെന്ന്​ എസ്​.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. അബ്ദുൽ ഹമീദ്. പ്രവർത്തകരെ പിടിച്ചുകൊണ്ടുപോയി മർദിച്ച്​ നേതാക്കൾക്കെതി​രെ മൊഴി നൽകാൻ നിർബന്ധിക്കുകയാണ്​. പാർട്ടി നേതാക്കളെ പ്രതി ചേർക്കാൻ പാലക്കാട് പൊലീസ് നടത്തുന്ന ശ്രമം നിയമപരമായും ജനകീയമായും ചെറുക്കുമെന്നും അദ്ദേഹം വാർത്ത​സമ്മേളനത്തിൽ പറഞ്ഞു. സുബൈർ വധക്കേസിൽ മൂന്നുപേരും നാല്​ വാളും എന്ന തരത്തിൽ വിശ്വസനീയമല്ലാത്ത കുറ്റപത്രമാണ്​ പൊലീസിന്‍റേത്​. ഈ കേസിൽ ആർ.എസ്​.എസ്​ തിരക്കഥ​യനുസരിച്ച്​ അന്വേഷണം നടത്തിയ പൊലീസ്​ ശ്രീനിവാസൻ വധക്കേസിൽ എസ്​.ഡി.പി.ഐ പ്രവർത്തകരെയും നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തീവ്രശ്രമം നടത്തുകയാണ്​. അഷ്കർ എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ്​ നാല്​ ദിവസം മർദിച്ച് നേതാക്കൾക്കെതിരെ മൊഴി​ പറയിച്ച്​​ റെക്കോഡ്​ ചെയ്തു​. ആദം, നാസർ എന്നീ യുവാക്കൾക്കും കസ്റ്റഡിയിൽ മർദനമേറ്റു. ക്രൂര മർദനത്തിനിരയാക്കിയ ശേഷം തന്നെക്കൊണ്ട്​ എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എസ്.പി. അമീർ അലി, പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ ബന്ധമുണ്ടെന്ന് പറയിച്ച്​ റെക്കോഡ്​ ചെയ്തതായി പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ വിട്ടയച്ച അഷ്കർ അലി പറഞ്ഞു. ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന്​ പി. അബ്ദുൽ ഹമീദ് പറഞ്ഞു. സംസ്ഥാന സമിതിയംഗം എസ്.പി. അമീർ അലി, ജില്ല പ്രസിഡന്‍റ്​ സഹീർ ചാലിപുറം എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story