Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാടിന്‍റെ...

കാടിന്‍റെ നിഷ്കളങ്കതയുമായി മാതനും സംഘവും അഷ്റഫ് ദോസ്തിനെ തേടിയെത്തി

text_fields
bookmark_border
കാടിന്‍റെ നിഷ്കളങ്കതയുമായി മാതനും സംഘവും അഷ്റഫ് ദോസ്തിനെ തേടിയെത്തി
cancel
കാളികാവ്: ഉൾക്കാട്ടിൽനിന്ന്​ നാടിന്‍റെ സ്നേഹം തൊട്ടറിഞ്ഞ് ചോലനായ്ക്കർ. ഗുഹാവാസികളായ ചോലനായ്ക്ക വിഭാഗത്തിലെ കാട്ടുമൂപ്പൻ മാതൻ, കേത്തൻ, നാഗൻ, കാടൻ എന്നിവരാണ് ചാരിറ്റി പ്രവർത്തകൻ ഈനാദിയിലെ അഷ്റഫ് ദോസ്തിന്‍റെ വീട്ടിലെത്തിയത്. ചോക്കാട് ടി.കെ കോളനിയിൽനിന്ന്​ 12 കി.മീറ്ററോളം ഉൾക്കാട്ടിലെ അച്ചനള കോളനിയിൽനിന്നാണ് ഇവർ എത്തിയത്. ആനയും മറ്റു വന്യമൃഗങ്ങളും നിറഞ്ഞ, സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഉൾക്കാട്ടിലാണ് ഇവരുടെ താമസം. തുളച്ചുകയറുന്ന തണുപ്പകറ്റാന്‍ പുതപ്പുകള്‍ ഇവര്‍ക്കില്ല. ചൂടുചാരം തേച്ചാണ് തണുപ്പകറ്റുന്നത്. ക്ഷയവും ഹൃദ്രോഗവും മാനസികരോഗങ്ങളുമായി നീറുന്ന ജീവിതങ്ങള്‍. ഭക്ഷണം ഇവിടെ കിട്ടാക്കനിയാണ്. കൊടുംതണുപ്പില്‍നിന്ന് രക്ഷനേടാന്‍ വസ്ത്രങ്ങളുമില്ല. വനവിഭവങ്ങള്‍ വില്‍ക്കാനെത്തുന്നവര്‍ക്ക് മാത്രമാണ് പുറംലോകവുമായി ബന്ധമുള്ളത്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ മൂപ്പനെയും സംഘത്തെയും അഷ്റഫും കുടുംബവും വിഭവസമൃദ്ധ സദ്യയും പുത്തൻ വസ്ത്രങ്ങളും ഗുഹകളിൽ വെള്ളമാകാതിരിക്കാൻ പ്ലാസ്റ്റിക് ടാർപ്പായകളും നൽകിയാണ് തിരിച്ചയച്ചത്. മലയാളം പറയാൻ കഴിയുന്ന മാതനും കാട്ടുഭാഷയിൽ കൂടെയുള്ളവരും ''ഞങ്ങടെ മലമുത്തന്മാരുടെ അനുഗ്രഹങ്ങൾ ദോസ്ത് അഷ്റഫിന് എന്നുമുണ്ടാവും'' എന്ന് കണ്ണുനിറച്ച് ആശംസിച്ചാണ് മടങ്ങിയത്. kkv aadivasikal .jpg അച്ചനളയിലെ മാതനും കൂട്ടരും കാളികാവിലെ അഷ്റഫ് ദോസ്തിന്‍റെ വീട്ടിലെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story