Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:46 AM IST Updated On
date_range 18 May 2022 5:46 AM ISTകൈപ്പിനിക്കടവിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി; ജനം ദുരിതത്തില്‍
text_fieldsbookmark_border
എടക്കര: മലയോരത്ത് പെയ്ത കനത്ത മഴയില്‍ ചാലിയാറിലെ ജലനിരപ്പുയര്‍ന്നതോടെ കൈപ്പിനിക്കടവിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. യാത്രദുരിതം നേരിട്ട് നാട്ടുകാര്‍. മുണ്ടേരി അതിർത്തി വനത്തിലും നാട്ടിലും പെയ്ത ശക്തമായ മഴയെത്തുടർന്ന് ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെയാണ് പാലം ഒലിച്ചുപോയത്. 2019ലെ പ്രളയത്തില്‍ കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയതോടെ നാട്ടുകാര്‍ നിര്‍മിച്ച മൂന്നാമത്തെ താല്‍ക്കാലിക പാലമാണ് ഒലിച്ചുപോയത്. ചാക്കുകളിൽ മണൽ നിറച്ചും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയൊരുക്കിയുമാണ് മരംകൊണ്ട് പാലം തീർത്തിരുന്നത്. ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഉപകരിക്കുന്ന വിധത്തിലുള്ള പാലത്തിന് മൂന്ന് ലക്ഷത്തോളം രൂപയാണ് നാട്ടുകാർ ചെലവിട്ടത്. പാലം തകർന്നതോടെ പുഴക്കിരുവശവുമുള്ള ആയിരക്കണക്കിന് ആളുകളുടെ യാത്ര ദുരിതത്തിലായി. പുതിയ പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ മാസം പാലം നാടിന് സമർപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. mn edk- kaippini ചുങ്കത്തറ കൈപ്പിനിക്കടവിൽ താൽക്കാലിക പാലം ഒലിച്ചുപോയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
