Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:45 AM IST Updated On
date_range 18 May 2022 5:45 AM ISTപഞ്ചവത്സര പദ്ധതി: ഗ്രാമസഭ ചേർന്നു
text_fieldsbookmark_border
നിലമ്പൂർ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഗ്രാമസഭ നടത്തി. വിവിധ പദ്ധതികൾക്ക് രൂപരേഖ തയാറാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പാത്തുമ്മ ഇസ്മയിൽ അധ‍്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഒ.ടി. ജയിംസ്, തങ്കമ്മ നെടുമ്പാടി, ബ്ലോക്ക് സ്ഥിരംസമിതി ചെയർപേഴ്സന്മാരായ സജ്ന അബ്ദുറഹ്മാൻ, സൂസമ്മ മത്തായി, അംഗങ്ങളായ സി.കെ. സുരേഷ്, സഹിൽ അകമ്പാടം, സോമൻ പാർലിൽ, മറിയാമ്മ ജോർജ്, സീനത്ത് നൗഷാദ്, ബാബു ഏലക്കാടൻ, പ്രദീഷ്, ബി.ഡി.ഒ എ.ജെ. സന്തോഷ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story