Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:44 AM IST Updated On
date_range 18 May 2022 5:44 AM ISTനാടുകാണി ചുരം റോഡിൽ മരം വീണ് ഭാഗിക തടസ്സം
text_fieldsbookmark_border
നിലമ്പൂർ: നാടുകാണി ചുരത്തിൽ രണ്ടിടങ്ങളിലായി മരങ്ങൾ റോഡിലേക്ക് വീണ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ജാറത്തിനു മുകളിലും താഴെയുമായാണ് ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ മരങ്ങൾ വീണത്. കാർ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ തടസ്സം കൂടാതെ ഒരു ഭാഗത്തുകൂടി യാത്ര തുടർന്നു. എന്നാൽ, ചരക്കു വാഹനങ്ങൾ ഒരു മണിക്കൂറോളം കുടുങ്ങി. വഴിക്കടവ് പൊലീസ് നൽകിയ വിവരത്തെ തുടർന്ന് വനപാലകരെത്തിയാണ് മരം മുറിച്ചുനീക്കി തടസ്സം ഒഴിവാക്കിയത്. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ ജി.എസ്. ശ്രീലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഇ.എസ്. സുധീഷ്, സി. അനിൽകുമാർ, വാച്ചർമാരായ പി.പി. റഷീദ്, രാജൻ, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. Nbr Photo-1 churam നാടുകാണി ചുരം റോഡിലേക്ക് വീണ മരം വനംവകുപ്പ് നീക്കംചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story