Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീനിവാസൻ വധം:...

ശ്രീനിവാസൻ വധം: അഗ്​നരക്ഷാ ഓഫിസറെ കസ്റ്റഡിയിൽ വാങ്ങി

text_fields
bookmark_border
പാലക്കാട്: ആർ.എസ്.എസ് ശാരീരിക്​ ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അഗ്നിരക്ഷാ ഓഫിസർ കൊടുവായൂർ നവക്കോട് എം.ഇ.ബി മൻസിലിൽ ബി. ജിഷാദിനെ ചൊവ്വാഴ്ച അന്വേഷകസംഘം കസ്റ്റഡിയിൽ വാങ്ങി. കോങ്ങാട് അഗ്നിരക്ഷാ നിലയത്തിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കുമെന്ന്​ പൊലീസ്​ പറഞ്ഞു. ജിഷാദ്​ ജോലി വിന്യാസത്തിന്‍റെ ഭാഗമായി അടുത്തിടെയാണ്​ കോങ്ങാട്​ സ്​റ്റേഷനിൽ എത്തിയത്​. കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ഇയാളെ സസ്​പെൻഡ്​​ ചെയ്തിരുന്നു. ഇതിനിടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഉമ്മറിനെ അന്വേഷകസംഘം പട്ടാമ്പിയിലെത്തിച്ച്​ തെളിവെടുത്തു. ഇയാളുപയോഗിച്ച ബൈക്കും ഉപേക്ഷിച്ച വസ്ത്രങ്ങളും കണ്ടെത്തി. ഉമ്മറിന്‍റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. ആയുധങ്ങൾ കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ ഞായറാഴ്ച പട്ടാമ്പിയിൽ നിന്ന് കണ്ടെത്തിയിരുന്നു. കാറുടമ നാസറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ 23 പേരാണ്​ അറസ്റ്റിലായത്​. PKG BIN01 ശ്രീനിവാസൻ കൊലപാതകത്തിൽ പ്രതിയായ ഉമ്മറിനെ പട്ടാമ്പിയിൽ​ തെളിവെടുപ്പിനെത്തിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story