Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:44 AM IST Updated On
date_range 18 May 2022 5:44 AM ISTയുവതിയുടെ മരണം കൊലപാതകമെന്ന് സംശയം; പിതാവ് പരാതി നൽകി
text_fieldsbookmark_border
ഒറ്റപ്പാലം: ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പരാതി. മകൾ അഹ്‌സീനയുടെ (ഹസ്ന -32) മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ചുനങ്ങാട് ചെവിടിക്കുന്ന് വീട്ടിൽ ഹനീഫയാണ് ജില്ല പൊലീസ് മേധാവിക്കും ഷൊർണൂർ ഡിവൈ.എസ്.പിക്കും വനിത കമീഷനും പരാതി നൽകിയത്. മേയ് ഏഴിന് രാത്രി 9.30ഓടെയാണ് അഹ്‌സീന പുളിഞ്ചോട്ടിലെ ഭർതൃവീട്ടിൽ മരിച്ചത്. ഹസ്നക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നും പോയിനോക്കണമെന്നും മകളുടെ ഭർത്താവ് അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിയുന്നത്. തുടർന്ന് മകൾ മരിച്ചതായി അറിയിക്കുകയായിരുന്നു. ഭർതൃവീടിന് മുകളിലെ ഷീറ്റ് മേഞ്ഞ സ്ഥലത്ത് അഹ്സീനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നാണ് പറയുന്നത്. മൂന്ന് മക്കളുടെ ഉമ്മയായ അഹ്‌സീന ആത്മഹത്യചെയ്യാൻ ഇടയില്ലെന്നും മരണാന്തരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന് സംശയിക്കേണ്ട അവസ്ഥയുണ്ടെന്നും ഹനീഫ പറഞ്ഞു. ഇത് സംബന്ധിച്ച ഫോൺ രേഖകൾ സഹിതമാണ് ഡിവൈ.എസ്.പിക്കും വനിത കമീഷനും പരാതി നൽകിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. pew_otp_ 2 അഹ്‌സീന ( 32 )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
