Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമസ്ത മദ്റസ കാമ്പയിന്‍...

സമസ്ത മദ്റസ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം

text_fields
bookmark_border
സമസ്ത മദ്റസ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം
cancel
തേഞ്ഞിപ്പലം: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മേയ് 17 മുതല്‍ ജൂണ്‍ 15 വരെ ആചരിക്കുന്ന 'മികവ് - 22D' മദ്റസ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങള്‍ നിർവഹിച്ചു. എസ്.കെ.എം.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.പി. തങ്ങള്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്ല കൊട്ടപ്പുറം, എസ്.കെ.ഐ.എം.വി ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി എന്നിവര്‍ വിഷയാവതരണം നടത്തി. പാണക്കാട് നിയാസ് അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. റഷീദലി ശിഹാബ് തങ്ങള്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, സദാലിയാഖത്തലി ഹാജി, ഇബ്നു ആദം കണ്ണൂര്‍, എന്‍.ടി.സി അബ്ദുല്‍ മജീദ്, അഡ്വ. നാസര്‍ കാളമ്പാറ, എ.കെ.കെ. മരക്കാര്‍, റാഫി മുസ്​ലിയാര്‍ പുതുപ്പറമ്പ്, സയ്യിദ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് കുഞ്ഞിമോന്‍ തങ്ങള്‍, സയ്യിദ് മുസ്തഫ തങ്ങള്‍ എന്നിവർ സംസാരിച്ചു. കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ സ്വാഗതവും കെ.എം. കുട്ടി എടക്കുളം നന്ദിയും പറഞ്ഞു. പടം.MT VLKN 5 ഫോട്ടോ. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ മദ്റസ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story