Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:37 AM IST Updated On
date_range 18 May 2022 5:37 AM ISTനാട്ടുവൈദ്യന്‍റെ കൊലപാതകം: പ്രതികളെ ഏഴുദിവസത്തെ കസ്റ്റഡിയിൽ വിട്ടു
text_fieldsbookmark_border
മഞ്ചേരി: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകക്കേസിൽ പ്രതികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതി നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരെയാണ് ഏഴുദിവസം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ഇവരെ കോടതിയിലെത്തിച്ചത്. നടപടി പൂർത്തിയാക്കി 2.45 ഓടെ പുറത്തിറക്കി. ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ എന്നിവരെ മുഖം മറച്ചാണ് കോടതിയിലെത്തിച്ചത്. തിരിച്ചറിയൽ പരേഡ് പൂർത്തിയാകാത്തതിനാലാണിത്. മറ്റൊരു പ്രതി നൗഷാദിനെ നേരത്തേ കസ്റ്റഡിയിൽ വാങ്ങി ഷൈബിൻ അഷ്റഫിന്‍റെ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ഷൈബിന്‍റെ അടുത്ത അനുയായിയാണ് നൗഷാദ്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ തുടർച്ചയായാണ് മറ്റു മൂന്നുപേരെയും കസ്റ്റഡിയിൽ വാങ്ങുന്നത്. അന്വേഷണഭാഗമായി ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി തെളിവ് ശേഖരിച്ചിരുന്നു. മറ്റ് പ്രതികളായ അഞ്ച് പേർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. mpg prathikal 1,2 : ഷാബാ ശെരീഫിന്‍റെ കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
