Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:36 AM IST Updated On
date_range 18 May 2022 5:36 AM ISTനാട്ടുകാർക്ക് അപകട ഭീഷണിയായി സ്വകാര്യ ഭൂമിയിൽ മതിൽ കെട്ടിയതായി പരാതി
text_fieldsbookmark_border
കുറ്റിപ്പുറം: നാട്ടുകാർക്ക് അപകടഭീഷണിയായി സ്വകാര്യ ഭൂമിയിൽ മതിൽ കെട്ടിയതായി പരാതി. കുറ്റിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിലാണ് 15 മീറ്ററിലധികം ഉയരത്തിൽ മതിൽ കെട്ടിയത്. താഴ്ന്ന പ്രദേശത്തെ ഭൂമി ഉയർത്തുന്നതിന്റെ ഭാഗമായാണ് മതിൽ കെട്ടി മണ്ണിട്ട് ഉയർത്തിയത്. മൂടാൽ മർക്കസ് റോഡിന് അഭിമുഖമായാണ് താഴ്ന്ന ഭൂമി മണ്ണിട്ട് ഉയർത്തിയത്. ഈ പ്രദേശത്തിന് താഴെയായി 100ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മതിൽ അപകടഭീഷണി ഉയർത്തുന്നതായി കാണിച്ച് നാട്ടുകാർ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അധികൃതർക്കും തിരൂർ തഹസിൽദാർക്കും പരാതി നൽകി. ഇത്രയും ഉയരത്തിൽ മതിൽ കെട്ടിയാൽ മണ്ണിടിഞ്ഞ് താഴെ താമസിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലാകുമെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എത്തി നിർമാണപ്രവൃത്തികൾ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ചു. മതിൽ അപകടകരമാണെന്ന് സെക്രട്ടറി പറഞ്ഞു. Photo: Mp KTPM കുറ്റിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിൽ നാട്ടുകാർക്ക് ഭീഷണിയായ മതിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
