Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:35 AM IST Updated On
date_range 17 May 2022 5:35 AM ISTസ്ത്രീ സാന്നിധ്യത്താൽ ശ്രദ്ധേയമായി തണൽ വാർഷികം
text_fieldsbookmark_border
എരമംഗലം: ഒമ്പത് വർഷമായി എരമംഗലത്തും പരിസരങ്ങളിലുമുള്ള ആയിരത്തോളം കുടുംബങ്ങൾക്ക് പലിശക്കെണിയിൽനിന്ന് ആശ്വാസം നൽകുന്ന തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലെ അയൽക്കൂട്ടാംഗങ്ങളുടെ വാർഷിക ഒത്തുചേരൽ വനിത പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരത്തിലധികം വരുന്ന അയൽക്കൂട്ടം മെംബർമാരുടെ സാന്നിധ്യത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് സംഗമം ഉദ്ഘാടനം ചെയ്തു. സ്വയം അനുഭവിക്കുന്ന സുഖസൗകര്യങ്ങളേക്കാൾ സമസൃഷ്ടികൾക്ക് നൽകുന്ന സേവനങ്ങളാണ് നമുക്ക് നിർവൃതി നൽകുന്നതും നാളെക്ക് ബാക്കിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ ജീവിതത്തിന്‍റെ അമ്പതാണ്ട് പിന്നിട്ട കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണനെ ആദരിച്ചു. നിർധന വിദ്യാർഥികൾക്കുള്ള പഠനസഹായ വിതരണവും കുട്ടികളുടെ കലാപരിപാടികളും സംഗമത്തിന് കൊഴുപ്പേകി. 2021-22 വർഷത്തിലെ തണലിന്‍റെ മികച്ച നിക്ഷേപകരെ ആദരിച്ചു. തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കല്ലാട്ടേൽ ശംസു, ജില്ല പഞ്ചായത്തംഗം എ.കെ. സുബൈർ, വെളിയംകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്, ഇൻഫാഖ് എക്സിക്യൂട്ടീവ് മെംബർ ലത്തീഫ് മാറഞ്ചേരി, വെൽഫെയർ പാർട്ടി ജില്ല സമിതിയംഗം ഇബ്രാഹീം കുട്ടി മംഗലം, എരമംഗലം മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് ടി.എം. അബൂബക്കർ ഹാജി, സെക്രട്ടറി എം.ടി. ഷാഹുൽ ഹമീദ്, എം.എസ്.എഫ് ദേശീയ സെക്രട്ടറി ശമീർ ഇടിയാട്ടേൽ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അഹമ്മദുണ്ണി സ്വാഗതവും ട്രഷറർ കെ.എ. ജമാൽ നന്ദിയും പറഞ്ഞു MP PNN 3 തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലെ അയൽക്കൂട്ടാംഗങ്ങളുടെ വാർഷികത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
