Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:31 AM IST Updated On
date_range 17 May 2022 5:31 AM ISTകാണി ഫിലിം സൊസൈറ്റി വാർഷികം സമാപിച്ചു
text_fieldsbookmark_border
ചങ്ങരംകുളം: രണ്ട് ദിവസങ്ങളിലായി ചങ്ങരംകുളത്ത് നടന്ന കാണി ഫിലിം സൊസൈറ്റി വാർഷിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനവും സിനിമാസംവാദവും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. 'മണ്ണ്' സിനിമ അണിയറപ്രവർത്തകൻ കെ.കെ. ബാലൻ, കലാസംവിധാനത്തിനുള്ള അവാർഡ് നേടിയ അജയൻ ചാലിശ്ശേരി, ചിത്രകാരിയും ഗായികയുമായ ലത ചിയ്യാനൂർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. കെ.ആർ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. മോഹനകൃഷ്ണൻ സ്വാഗതവും വാസുദേവൻ അടാട്ട് നന്ദിയും പറഞ്ഞു. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത 'മണ്ണ്' പ്രദർശിപ്പിച്ചു. സിനിമ സംവാദത്തിൽ റഫീഖ് അഹമ്മദ്, ഹസനുൽ ബന്ന, പി.കെ. ജയരാജൻ, ഫൈസൽ ബാവ, പി.സി. പ്രേംദാസ്, സോമൻ ചെമ്പ്രേത്ത്, ഗസൽ മാറഞ്ചേരി, കെ.കെ. ബാലൻ, സജീഷ് എന്നിവർ പങ്കെടുത്തു. ഫോട്ടോ കാണി ഫിലിം സൊസൈറ്റി വാർഷിക സമ്മേളന സമാപനം കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
