Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:40 AM IST Updated On
date_range 16 May 2022 5:40 AM ISTജലനിധിക്കായി വെട്ടിപ്പൊളിച്ച റോഡ് ദുർഘട പാതയായി
text_fieldsbookmark_border
ജലനിധിക്കായി വെട്ടിപ്പൊളിച്ച റോഡ് ദുർഘട പാതയായി മൂന്നിയൂർ: ജലനിധി പദ്ധതിക്കായി വെട്ടിപ്പൊളിച്ച ആലുങ്ങൽ പ്രദേശത്തെ റോഡുകൾ ദുർഘട പാതയായിട്ട് രണ്ടു വർഷം. മഴക്കാലത്തിനു മുമ്പായി എല്ലാ റോഡുകളും പുനർനിർമിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി നൽകിയ ഉറപ്പ് വീണ്ടും ലംഘിച്ചിരിക്കുകയാണെന്ന് റോഡ് ആക്ഷൻ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ഈ പ്രദേശത്തെ കേന്ദ്രീകരിക്കുന്ന അഞ്ച് പ്രധാന റോഡുകൾക്കും ഫണ്ട് മാറ്റിവെക്കാൻ രണ്ടുവർഷം കഴിഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതിക്കായില്ലെന്നും കമ്മിറ്റി ആരോപിച്ചു. ടെൻഡർ ചെയ്ത ആലുങ്ങൽ പാപ്പനൂർ, കടയംകോൾ റോഡുകൾ ഒട്ടും ആസൂത്രണമില്ലാതെ വെട്ടിപ്പൊളിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു രണ്ടുമാസം മുമ്പ് പഞ്ചായത്ത് ഓഫിസിനു മുന്നിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തിയിരുന്നു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിച്ചു. യോഗത്തിൽ കമ്മിറ്റി ചെയർമാൻ ബീരാൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. മൊയ്തീൻ കോയ വെളിമുക്ക്, ഷാജി തുമ്പാണി, പി.പി. ലെനിൻ ദാസ്, എൻ.പി. കൃഷ്ണൻ, റിയാസ് വെമ്പാല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story