Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:39 AM IST Updated On
date_range 16 May 2022 5:39 AM ISTനിർധന രോഗികൾക്ക് കാരുണ്യവുമായി ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ വിദ്യാർഥികൾ
text_fieldsbookmark_border
നിർധന രോഗികൾക്ക് കാരുണ്യവുമായി ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ വിദ്യാർഥികൾ വേങ്ങര: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിർധനർക്ക് സാന്ത്വനമേകുന്നതിന്റെ ഭാഗമായി മാധ്യമം ഹെൽത്ത് കെയർ 'വി കെയർ വി ഷെയർ' പദ്ധതിയിലേക്ക് ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. 'മാധ്യമം' ഏരിയ കോഓഡിനേറ്റർ അഷ്‌റഫ് ഊരകം വിദ്യാർഥി പ്രതിനിധികളിൽനിന്ന് തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തുക ശേഖരിച്ച് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികളായ ഷമീം അബ്ദുൽ സബൂർ, അമൻ ഫാദി, തൻസ ഫാത്തിമ എന്നിവർക്കും ഏറ്റവും കൂടുതൽ തുക ശേഖരിച്ച ക്ലാസ് മെന്റർ റഷീദ് മാസ്റ്റർക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു. പ്രധാനാധ്യാപകൻ നിഷാദ്, വേങ്ങര ഇസ്‌ലാമിക് ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറി അഷ്റഫ്, മാനേജർ പി.പി. അബ്ദുറഹ്മാൻ, ഇ.കെ. ശബീബ്, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഓഫിസർ എ.ടി. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. mt vngr ഹെൽത്ത് മാധ്യമം ഹെൽത്ത് കെയർ 'വി കെയർ വി ഷെയർ' പദ്ധതിയിലേക്ക് ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
