Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:38 AM IST Updated On
date_range 16 May 2022 5:38 AM ISTനാട്ടുവൈദ‍്യന്‍റെ മൃതദേഹം വെട്ടിനുറുക്കാനുള്ള തടിക്കഷ്ണം വാങ്ങിയത് മരവ്യാപാരിയിൽനിന്ന്
text_fieldsbookmark_border
നിലമ്പൂർ: നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കാനുള്ള തടിക്കഷ്ണം വാങ്ങിയത് മരവ്യാപാരിയിൽനിന്ന്. നിലമ്പൂർ മുക്കട്ടയിലെ സ്വകാര‍്യവ‍്യക്തിയുടെ പറമ്പിലുള്ള പുളിമരത്തിൽനിന്നുള്ള കഷ്ണമാണ് വാങ്ങിയത്. മുഖ‍്യപ്രതി ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരം 1500 രൂപക്ക് കച്ചവടം ഉറപ്പിച്ചത് കസ്റ്റഡിയിലുള്ള നൗഷാദാണ്. നൗഷാദും ഒളിവിൽ പോയ കൂട്ടുപ്രതി ഫാസിലുമാണ് തടിക്കഷ്ണം വാങ്ങി കാറിൽ കൊണ്ടുപോയത്. മരത്തിന്‍റെ ബാക്കി ഭാഗങ്ങൾ കച്ചവടക്കാരൻ മറിച്ചു വിൽക്കുകയായിരുന്നു. നൗഷാദിന്‍റെ മൊഴിപ്രകാരം കച്ചവടക്കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. വിവരം ശേഖരിച്ച ശേഷം നിലമ്പൂർ സി.ഐ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ സ്വകാര‍്യവ‍്യക്തിയുടെ പറമ്പിലെത്തി മഹസർ തയാറാക്കി. മൃതദേഹഭാഗങ്ങൾ ഷൈബിൻ അഷ്റഫിന്റെ വീട്ടിലെ ശുചിമുറിയിൽനിന്ന് കഷ്ണങ്ങളാക്കിയ ശേഷം തടിക്കഷ്ണം എവിടെ ഉപേക്ഷിച്ചെന്ന് തനിക്കറിയില്ലെന്നാണ് നൗഷാദിന്‍റെ മൊഴി. ഇത് ഷൈബിൻ നശിപ്പിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള നൗഷാദിനെ നിലമ്പൂർ സ്റ്റേഷനിൽ ചോദ‍്യംചെയ്തുവരുകയാണ്. വ‍്യാഴാഴ്ചയാണ് അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തിങ്കാളാഴ്ച കസ്റ്റഡി കാലാവധി കഴിയും. Nbr Mardar Photo-1 മൃതദേഹം കഷ്ണങ്ങളാക്കാൻ വാങ്ങിയ പുളിമരത്തിന്‍റെ മഹസർ പൊലീസ് തയാറാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story