Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാട്ടുവൈദ‍്യന്‍റെ...

നാട്ടുവൈദ‍്യന്‍റെ കൊലപാതകം: കൂട്ടാളികൾ ഒളിവിൽ പോയത് പാസ്​പോർട്ടുകളുമായി

text_fields
bookmark_border
നിലമ്പൂർ: നാട്ടുവൈദ‍്യന്‍റെ കൊലപാതക കേസിലെ കൂട്ടുപ്രതികളെല്ലാം മുങ്ങിയത് പാസ്പോർട്ടുകളുമായി. നിലമ്പൂർ സ്വദേശികളായ അഞ്ചുപേരാണ് ഒളിവിൽ പോയത്. മുഖ‍്യപ്രതി ഷൈബിൻ അഷ്​റഫിന്‍റെ വ‍്യവസായ ശൃംഖലയുള്ള അബൂദബിയിൽ ഇവർക്ക് കാര‍്യമായ ബന്ധങ്ങളുണ്ട്. അഞ്ചുപേരും മുമ്പ് അബൂദബിയിലെ ഷൈബിന്‍റെ കമ്പനിയിൽ ജോലി ചെയ്തവരാണ്. ഷൈബിന് മാത്രമാണ് അബൂദബിയിൽ വിലക്കുള്ളത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് വ‍്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികൾ വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്ന്​ സംശയിക്കുന്നുണ്ട്. പാസ്പോർട്ട് കൈവശമുള്ളതിനാൽ വിസിറ്റിങ്​ വിസക്ക് വിദേശത്തേക്ക് പോവാൻ പ്രയാസമില്ല. എയർപോർട്ടുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഷൈബിൻ അഷ്​റഫ് പിടിയിലായതോടെ ബംഗളൂരുവഴി വിദേശത്തേക്ക് കടക്കാൻ പ്രതികൾക്ക് സമയം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ, പ്രതികൾക്ക് വിദേശത്തേക്ക് കടക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story