Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവള്ളിക്കുന്ന് റെയിൽവേ...

വള്ളിക്കുന്ന് റെയിൽവേ പ്ലാറ്റ്ഫോം ഉയർത്തൽ: ഫണ്ട് അനുവദിച്ചതായി സമദാനി

text_fields
bookmark_border
വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് ഉയരമില്ലാത്തതിനാൽ യാത്രക്കാർ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് പ്ലാറ്റ്ഫോം ഉയർത്തുന്നതിന് റെയിൽവേ 1.80 കോടി ഫണ്ട് അനുവദിച്ചതായി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അറിയിച്ചു. 537 മീറ്റർ വീതം നീളമുള്ള പ്ലാറ്റ്ഫോം ഒന്ന്, രണ്ട് എന്നിവയെ ഹൈലെവൽ പ്ലാറ്റ്ഫോം ആക്കി ഉയർത്താനുള്ള അനുമതിയാണ് റെയിൽവേ നൽകിയത്. ഇതോടൊപ്പം ഉന്നയിച്ച അങ്ങാടിപ്പുറം സ്റ്റേഷനിൽ കൂടുതൽ ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിന് 55 ലക്ഷം രൂപയും മേലാറ്റൂർ പ്ലാറ്റ്ഫോം നീളം കൂട്ടുന്നതിന് 44 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതികൾ എത്രയും പെട്ടെന്ന് ടെൻഡർ പ്രവൃത്തി പൂർത്തീകരിച്ച് വർക്ക് തുടങ്ങുന്നതിന് അധികൃതരോട് ആവശ്യപ്പെട്ടതായും സമദാനി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story