Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:36 AM IST Updated On
date_range 15 May 2022 5:36 AM ISTനാട്ടുവൈദ‍്യന്‍റെ കൊലപാതകം: ഒളിവിൽ പോയ പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും
text_fieldsbookmark_border
കൂട്ടുപ്രതിയായ ഷമീമിന്‍റെ വീട്ടിലും പരിശോധന നിലമ്പൂർ: നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകത്തിൽ പങ്കാളികളായി കാണുന്ന, ഒളിവിൽ പോയ പ്രതികളുടെ ലൂക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും. മുഖ‍്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധു ഉൾപ്പെടുന്ന അഞ്ചുപേരാണ് ഒളിവിലുള്ളത്. എല്ലാവരും നിലമ്പൂർ സ്വദേശികളാണ്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരും വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഒളിവിൽ കഴിയുന്നവരിലുണ്ട്. ഷാബാ ശെരീഫിന്‍റെ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഷൈബിൻ അഷ്റഫിന്റെ അടുത്ത ബന്ധുവും വിശ്വസ്തനുമായ നിലമ്പൂർ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസിലിന്‍റെ വീട്ടിൽ വെള്ളിയാഴ്ചയും നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപമുള്ള ഷമീമിന്‍റെ വീട്ടിൽ ശനിയാഴ്ചയും പൊലീസ് മിന്നൽപരിശോധന നടത്തി. ഇരുവരും ഒളിവിൽപോയ സംഘത്തിൽപ്പെട്ടവരാണ്. കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണുള്ളത്. ഇതിൽ നാലുപേരാണ് പിടിയിലായത്. ഷൈബിൻ അഷ്റഫിന്റെ ഭാര‍്യയുടെ മൊഴിയെടുത്തെങ്കിലും പ്രതിയാക്കപ്പെട്ടിട്ടില്ല. കൊലപാതകത്തിന്‍റെ മുഖ‍്യ സൂത്രധാരനും പ്രവാസി വ‍്യവസായിയുമായ ഷൈബിൻ അഷ്റഫിന്റെ സാമ്പത്തിക ഇടപാടുകാരനായ റിട്ട. പൊലീസ് ഉദ‍്യോഗസ്ഥനോട് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജറാകാൻ ആവശ‍്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതിയാക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story