Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅർജുൻ ജയരാജിന്...

അർജുൻ ജയരാജിന് ജന്മനാടിന്‍റെ ഹൃദ്യ സ്വീകരണം

text_fields
bookmark_border
അർജുൻ ജയരാജിന് ജന്മനാടിന്‍റെ ഹൃദ്യ സ്വീകരണം
cancel
അർജുൻ ജയരാജിന് ജന്മനാടിന്‍റെ ഹൃദ്യ സ്വീകരണം മഞ്ചേരി: സന്തോഷ് ട്രോഫിയിൽ മിന്നും പ്രകടനം നടത്തി കേരളത്തിന്‍റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച തൃക്കലങ്ങോടിന്‍റെ അഭിമാനതാരം അർജുൻ ജയരാജിന് ആവേശ്വാജ്ജലമായ സ്വീകരണം നൽകി. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയമായാണ് പരിപാടി സംഘടിപ്പിച്ചത്. അർജുന് പുറമെ മുൻ സന്തോഷ് ട്രോഫി താരം ഷിഹാദ് നെല്ലിപറമ്പൻ, ഇരുവരുടെയും പരിശീലകൻ മനോജ് മാസ്റ്റർ എന്നിവർക്കും സ്വീകരണം നൽകി. പി. ഉബൈദുല്ല എം.എൽ.എ, മുൻ എം.എൽ.എ എം. ഉമ്മർ എന്നിവർ മൂവരെയും പൊന്നാടയണിയിച്ചു. ആമയൂർ റോഡിൽനിന്ന്​ ബാൻഡ് മേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ തൃക്കലങ്ങോട് 32ലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഹസ്കർ ആമയൂർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു. മഞ്ജുഷ, പഞ്ചായത്ത് അംഗങ്ങളായ സിമിലി കാരയിൽ, സാബിരി കളത്തിങ്ങൽ, കെ. സൽമാൻ, സീനാ രാജൻ, ഷരീഫത്തുന്നീസ, സാബിറ പള്ളിപ്പടി, മുസ്​ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.എ. സലാം, എൻ.പി. മുഹമ്മദ്, വി. സുധാകരൻ, സി.എം. റസാഖ്, സജാദ് ആമയൂർ, ജയപ്രകാശ്, ഇ.വി. ബാബുരാജ്, അർജുന്‍റെ പിതാവ് ജയരാജ്, അമ്മ ജ്യോതി ജി. നായർ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ക്ലബ് പ്രവർത്തകരുടെ ഉപഹാരങ്ങൾ കൈമാറി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു. me arjun sveekaranam : സന്തോഷ് ട്രോഫി താരം അർജുൻ ജയരാജിന് ജന്മനാട് നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story