Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൊടുപുഴയിൽ മർദനമേറ്റ്​...

തൊടുപുഴയിൽ മർദനമേറ്റ്​ മരിച്ച ഏഴുവയസ്സുകാരന്‍റെ പിതാവിന്‍റെ മരണവും കൊലപാതകം

text_fields
bookmark_border
തിരുവനന്തപുരം: തൊടുപുഴയിൽ മാതാവിന്‍റെ സുഹൃത്തിന്‍റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച ഏഴുവയസ്സുകാരന്‍റെ പിതാവിന്‍റെ മരണവും കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഹൃദയാഘാതമെന്ന​ ആദ്യ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിലെ നിഗമനം ശരിയല്ലെന്നും കഴുത്ത്​ ഞെരിച്ചുള്ള കൊലപാതകമാണെന്നുമാണ്​ കണ്ടെത്തൽ. 2018 ​േമയ് 23ന്​ ​ തൊടുപുഴയിലെ ഭാര്യവീട്ടിൽ മരിച്ച തിരുവനന്തപുരം കമലേശ്വരം സ്വദേശി ബിജുവിന്‍റെ (44) മരണമാണ്​ കൊലപാതകമാണെന്ന്​ തെളിഞ്ഞത്​. നെയ്യാറ്റിൻകരയിൽ അടക്കം ചെയ്തിരുന്ന മൃതദേഹം മാസങ്ങൾക്ക്​ മുമ്പ്​ പുറത്തെടുത്ത്​ റീ പോസ്റ്റ്​മോർട്ടം ചെയ്തിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നായിരുന്നു ആദ്യ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്. എന്നാൽ ബിജുവിന്‍റെ മകന്‍റെ കൊലപാതകത്തെ തുടർന്ന്​ ലഭിച്ച പരാതിയിൽ തൊടുപുഴ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വീണ്ടും പോസ്റ്റ്​മോര്‍ട്ടം നടത്തിയപ്പോഴാണ് കഴുത്ത്​ ഞെരിച്ചുള്ള കൊലപാതകം ആണെന്ന് വ്യക്തമായത്. മരണത്തിൽ ഭാര്യക്കും ബന്ധുക്കൾക്കും പങ്കുണ്ടെന്ന ആരോപണമാണ്​ ബിജുവിന്‍റെ പിതാവ്​ ബാബുവിന്‍റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്​. അതിന്‍റെ അടിസ്ഥാനത്തിൽ ബിജുവിന്‍റെ ഭാര്യയെ നുണപരിശോധനക്ക്​ വിധേയമാക്കും. ബിജു മരിച്ച്​ ദിവസങ്ങൾക്ക്​ ശേഷം സുഹൃത്തായ അരുൺ ആനന്ദിനൊപ്പം ബിജുവിന്‍റെ ഭാര്യ താമസം ആരംഭിച്ചിരുന്നു. തുടർന്ന്​ 2019 ഏപ്രിലിലാണ്​ മൂത്ത കുട്ടി അരുണിന്‍റെ ക്രൂര മർദനത്തിനിരയായി മരിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ അരുൺ ആനന്ദിന് കഴിഞ്ഞദിവസമാണ്​ മുട്ടം പോക്സോ കോടതി 21 വർഷം തടവുശിക്ഷ വിധിച്ചത്​. ബിജുവിന്‍റെ പിതാവിന്‍റെ ബന്ധു കൂടിയാണ്​ അരുൺ ആനന്ദ്. അരുൺ ആനന്ദിന് ഈ കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന്​ പിന്നിൽ ആരാണെന്ന്​ ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു​. ബിജുവിന്‍റെ മകൻ കൊല്ലപ്പെട്ട കേസിൽ വിചാരണ ഉടൻ ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story