Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:42 AM IST Updated On
date_range 14 May 2022 5:42 AM ISTഒരുക്കങ്ങൾ പൂർത്തിയായി; പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് നാളെ
text_fieldsbookmark_border
മലപ്പുറം: ഞായറാഴ്ച നടക്കുന്ന പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും യാത്ര തിരിക്കുന്ന ഏഴായിരത്തോളം ഹാജിമാര്‍ക്ക് പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്‍റർ കാമ്പസിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ നേതൃത്വം നൽകും. വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി, താല്‍ക്കാലിക ഹൗളുകള്‍, മെഡിക്കല്‍ ചെക്കപ്പ് സെന്‍റര്‍, ഇൻഫര്‍മേഷന്‍ കൗണ്ടര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് ക്യാമ്പ്. അംഗങ്ങൾക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 15ന് രാവിലെ ഒമ്പതിന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. ആലിക്കുട്ടി മുസ്ലിയാര്, പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി തുടങ്ങിയവർ സംബന്ധിക്കും. രാത്രി എട്ടിന് ദുആ സംഗമത്തിന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങളും 16ന് രാത്രി എട്ടിന് വലിയ്യുദ്ദീന്‍ ഫൈസിയും നേതൃത്വം നൽകും. വിവരങ്ങൾക്ക് കണ്‍വീനര്‍ കെ.പി. ഉണ്ണീതുഹാജിയെ (9946106061) ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ അബ്ദുസമദ് പൂക്കോട്ടൂർ, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. ഉബൈദുല്ല, പി.കെ.എം.സി വർക്കിങ് ചെയർമാൻ കെ.എം. അക്ബർ, കെ.പി. ഉണ്ണീതു ഹാജി, പി.എം.ആര്‍. അലവി ഹാജി, കുഞ്ഞാപ്പു ഹാജി കോഡൂര്‍, അഡ്വ. കാരാട്ട് അബ്ദുറഹ്മാന്‍, വി.പി. സലീം മാസ്റ്റര്‍ എന്നിവരും സംബന്ധിച്ചു. mpgma1 പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന്‍റെ പന്തലിൽ തയാറാക്കിയ കഅ്ബയുടെയും മഖാമു ഇബ്റാഹീമിന്റെയും മാതൃക കാണുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അബ്ദുസമദ് പൂക്കോട്ടൂർ, എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം തുടങ്ങിയവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story