Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:38 AM IST Updated On
date_range 14 May 2022 5:38 AM ISTസ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്ക് തിരസ്കരിക്കപ്പെടുന്നു -എം.ടി
text_fieldsbookmark_border
തിരൂർ: സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്നും എന്നാൽ, സമൂഹം അവയെ തിരസ്കരിക്കുകയാണെന്നും എം.ടി. വാസുദേവൻ നായർ. തുഞ്ചൻ ഉത്സവത്തിന്‍റെ ഭാഗമായി നടന്ന 'സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക്' സെമിനാറിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം സെമിനാറുകളിലൂടെ സ്ത്രീകളുടെ പങ്ക് പുറംലോകമറിയണമെന്നും അത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച് ജനങ്ങളിലേക്കെത്തിക്കണമെന്നും എം.ടി അഭിപ്രായപ്പെട്ടു. വികസനത്തിന്‍റെ സൂചിക എന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യവും കുഞ്ഞുങ്ങളുടെ സംരക്ഷണവുമാണെന്ന് ഉദ്ഘാടകനായ കെ.പി. മോഹനൻ പറഞ്ഞു. പുരുഷ മേധാവിത്വമാണ് സ്ത്രീകളുടെ പങ്ക് തിരസ്കരിക്കാൻ കാരണം. വീടിന്റെ അടുക്കളയിലാണ് സ്ത്രീകളുടെ സ്ഥാനമെന്നതിലൂടെ സ്ത്രീകളെ തളച്ചിടാനാണ് ഇപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ബി. ലൽകാർ അധ്യക്ഷത വഹിച്ചു. കെ.സി. നാരായണൻ, ടി.വി. സുനിത എന്നിവർ സംസാരിച്ചു. രാധാമണി അയിങ്കലത്ത് സ്വാഗതവും രജനി സുബോധ് നന്ദിയും പറഞ്ഞു. തുടർന്നുനടന്ന സെഷനിൽ വൈശാഖൻ അധ്യക്ഷത വഹിച്ചു. ഡോ. മിനി പ്രസാദ്, യാസിർ എന്നിവർ പ്രഭാഷണം നടത്തി. അഡ്വ. വിക്രം കുമാർ സ്വാഗതവും യു.എ. മജീദ് നന്ദിയും പറഞ്ഞു. കോട്ടക്കൽ കവികുല ഗുരു പി.വി. കൃഷ്ണവാര്യർ പരിഷത്തിന്‍റെ അക്ഷരശ്ലോക സദസ്സും തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസം നാടകവും അരങ്ങേറി. mpg thunchan seminar mt : തുഞ്ചൻ ഉത്സവ ഭാഗമായി നടന്ന 'സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക്' സെമിനാറിൽ എം.ടി. വാസുദേവൻ നായർ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
