Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:45 AM IST Updated On
date_range 12 May 2022 5:45 AM ISTമാടമ്പ് കുഞ്ഞുകുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
മാടമ്പ് കുഞ്ഞുകുട്ടൻ ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു വേലൂർ: സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടനെ പൊതുസ്വത്തായി കരുതണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. കിരാലൂർ മാടമ്പ് മനയിൽ മാടമ്പ് ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ ജയരാജ്, വടക്കുമ്പാട്ട് നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.സി. നാരായണൻ, ഡോ. കേശവൻ വെളുത്താട്ട് തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ. ഷോബി, രേഷ്മ, സി.പി ജോൺ, പി.ടി. കുഞ്ഞുമുഹമ്മദ്, എം.പി. സുരേന്ദ്രൻ, പി.കെ രാജൻ, ശ്രീകുമാർ അരുക്കുറ്റി, മോഹൻദാസ് പാറപുറത്ത് എന്നിവർ സംസാരിച്ചു. TCT ERMPT 1 പടം : മാടമ്പ് ചാരിറ്റബ്ൾ ട്രസ്റ്റിന്‍റെ ഉദ്ഘാടനം ഗോവ ഗവർണർ കെ. ശ്രീധരൻ പിള്ള നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
