Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹോട്ടല്‍ പരിശോധനകള്‍...

ഹോട്ടല്‍ പരിശോധനകള്‍ വിനോദസഞ്ചാര മേഖലയെ തകര്‍ക്കും -കെ.എച്ച്​.ആർ.എ

text_fields
bookmark_border
മലപ്പുറം: കാസർകോട്ട്​ നടന്ന ഷവര്‍മ ദുരന്തത്തെ തുടര്‍ന്ന് നടക്കുന്ന ഹോട്ടല്‍ പരിശോധനകളെ സ്വാഗതം ചെയ്യുന്നെങ്കിലും ഇത്തരം പരിശോധനകള്‍ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹോട്ടല്‍ ആൻഡ്​ റെസ്‌റ്റാറന്‍റ്​ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. നിസ്സാര പ്രശ്‌നങ്ങള്‍ പോലും വിപുലീകരിച്ച് കാണിച്ച്​ ഹോട്ടല്‍ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടത്തുന്നത്. കേരളത്തിലെ മിക്ക ഹോട്ടലുകളും വൃത്തിഹീനമെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യഥാസമയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ് ചെയ്യേണ്ടതെന്നും കേരള ഹോട്ടല്‍ ആൻഡ്​ റെസ്‌റ്റാറന്‍റ്​ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്​ ജയപാലും, ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story