Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂരം കഴിഞ്ഞ്...

പൂരം കഴിഞ്ഞ് ബ്രഹ്മദത്തൻ ഗുരുവായൂരിലെത്തി; പതിവ് തെറ്റിക്കാതെ

text_fields
bookmark_border
പൂരം കഴിഞ്ഞ് ബ്രഹ്മദത്തൻ ഗുരുവായൂരിലെത്തി; പതിവ് തെറ്റിക്കാതെ
cancel
ഗുരുവായൂർ: തൃശൂർ പൂരം കഴിഞ്ഞ് പതിവ് തെറ്റിക്കാതെ കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഗുരുവായൂർ ക്ഷേത്രനടയിലെത്തി. വർഷങ്ങളായി പൂരം എഴുന്നള്ളിപ്പ്​ കഴിഞ്ഞാൽ ഗുരുവായൂർ ക്ഷേത്രനടയിലെത്തിയ ശേഷമാണ് ബ്രഹ്മദത്തൻ കോട്ടയത്തേക്ക് മടങ്ങാറുള്ളത്. 24 വർഷത്തോളം തന്നെ പരിചരിച്ച പാപ്പാൻ ഓമനയില്ലാതെയായിരുന്നു ഇത്തവണത്തെ വരവെന്നുമാത്രം. കഴിഞ്ഞവർഷം ജൂണിൽ ഓമന മരിച്ചിരുന്നു. ഗുരുവായൂർ നടയിലെത്തിയ ബ്രഹ്മദത്തനെ ആനപ്രേമിയായ കൗൺസിലർ കെ.പി. ഉദയൻ, ആർ. രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിനുമുന്നില്‍ നിന്ന് തുമ്പിയുയര്‍ത്തി വണങ്ങിയാണ് ബ്രഹ്മദത്തൻ മടങ്ങിയത്. എഴുന്നള്ളിപ്പുകളിൽ അനിഷ്ടങ്ങൾ വരുത്താത്ത ശാന്തനായ കൊമ്പൻ എന്ന സൽപേരുള്ള ബ്രഹ്മദത്തന് പത്തടിയോളം ഉയരമുണ്ട്. tct gvr brahmadathan തൃശൂർ പൂരം കഴിഞ്ഞ് പല്ലാട്ട് ബ്രഹ്മദത്തനെ ഗുരുവായൂരിൽ കൊണ്ടുവന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story