Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ഏറ്റെടുത്ത് ‘മാധ്യമം’ സോക്കർ കാർണിവൽ

text_fields
bookmark_border
ലുലു മാളിലേക്ക് ഒഴുകിയെത്തി ഫുട്ബാൾ ആരാധകർ
കോഴിക്കോട് ഏറ്റെടുത്ത് ‘മാധ്യമം’ സോക്കർ കാർണിവൽ
cancel

കോഴിക്കോട്: ലുലു മാളിലെ ‘മാധ്യമം’ സോക്കർ കാർണിവൽ ഏറ്റെടുത്ത് കോഴിക്കോട്ടെ ഫുട്ബാൾ പ്രേമികൾ. കുട്ടികളും യുവാക്കളും ഉൾപ്പെടെ നിരവധി പേരാണ് കാർണിവൽ ആവേശത്തിൽ പങ്കുചേരാൻ മാളിലേക്ക് എത്തുന്നത്. ദിവസവും വൈകീട്ട് അഞ്ചുമുതലാണ് കാർണിവൽ പരിപാടികൾ ആരംഭിക്കുന്നത്. ഫുട്ബാൾ പ്രേമികൾക്ക് നേരിട്ട് പങ്കെടുക്കാവുന്ന മിനി പെനാൽറ്റി ഷൂട്ടൗട്ട്, ബാൾ ജഗ്ലിങ്, ഫുട്ബാൾ ക്വിസ്, കളിക്കാരെ തിരിച്ചറിയൽ തുടങ്ങിയവയാണ് കാർണിവലിലെ പ്രധാന ആകർഷണങ്ങൾ.

മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കും വിജയികൾക്കും തത്സമയ സമ്മാനങ്ങളുണ്ട്. പ്രശസ്ത ഫ്രീസ്റ്റൈൽ ഫുട്ബാൾ താരങ്ങളുടെ പ്രകടനങ്ങളും കാണികളെ ആവേശത്തിലാഴ്ത്തുന്നു. വരും ദിവസങ്ങളിൽ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പരിപാടികളും കായിക രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങുകളും കാർണിവലിന്റെ ഭാഗമായി നടക്കും. വോക്‌സ് വാഗൺ, ലുലു മാൾ, ഓർബിസ് ക്രിയേറ്റിവ്, ഗോൾ ഡിജിറ്റൽ മാഗസിൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കാർണിവൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Madhyayam' Soccer Carnival takes over Kozhikode
Next Story