Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:40 PM GMT Updated On
date_range 5 July 2020 7:40 PM GMTkw പഠനോപകരണ വിതരണം
text_fieldsbookmark_border
കരുനാഗപ്പള്ളി: കെ. കരുണാകരൻെറ 103ാം ജന്മദിനത്തോടനുബന്ധിച്ച് ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആറ് കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ടി.വി വിതരണം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്തു. ആദിനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, നീലികുളം സദാനന്ദന്‍, ഇര്‍ഷാദ് ബഷീര്‍, കെ.എസ് പുരം സുധീര്‍, ബിനി അനില്‍, ആദിനാട് മജീദ്, കൃഷ്ണപിള്ള, എം. റഷീദ്കുട്ടി, ആദിനാട് നാസര്‍ എന്നിവർ പങ്കെടുത്തു. അനുസ്മരണ സമ്മേളനം ഇരവിപുരം: കെ.പി.സി.സി. വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ െക. കരുണാകരൻ അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി വിചാർവിഭാഗ് നിയോജകമണ്ഡലം ചെയർമാൻ ജഹാംഗീർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപൽ പഠനോപകരണ വിതരണം നടത്തി. ജില്ല ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ, ഷാജി ഷാഹുൽ, ശശി ഉദയഭാനു, മണിയംകുളം കലാം, സുമിത്ര, നസീർ ബായി, നാസർ പള്ളിമുക്ക് എന്നിവർ സംസാരിച്ചു.
Next Story