യുവ കപ്പ്: ഇനി സെമി പോരാട്ടങ്ങൾ
text_fieldsയുവ കപ്പ് ഫുട്ബാളിൽ ജി.എച്ച്.എസ്.എസ് തലപ്പുഴയും ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയും തമ്മിലുള്ള മത്സരത്തിൽനിന്ന്
കൽപറ്റ : വയനാട് യുണൈറ്റഡ് എഫ്.സിയുടെ ആഭിമുഖ്യത്തിൽ ജില്ല സ്പോർട്സ് കൗൺസിലിന്റെയും ജില്ല ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോടെ മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന യുവ കപ്പ് ഫുട്ബാളിൽ ഇനി സെമി പോരാട്ടങ്ങൾ. വ്യാഴാഴ്ച നടന്ന ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ജി.എച്ച്.എസ്.എസ് തലപ്പുഴ 5-0ന് ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയെ പരാജയപ്പെടുത്തിയാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്.
ബി ഗ്രൂപ്പിൽ രണ്ടു വിജയവും ഒരു സമനിലമായി ഏഴു പോയിന്റ് തലപ്പുഴ നേടി. തലപ്പുഴയുടെ ആര്യനന്ദിന് സ്പോർട്സ് കൗൺസിൽ ഭരണാസമിതി അംഗം എ.ഡി. ജോൺ പ്ലയെർ ഓഫ് ദി മാച്ച് ട്രോഫി സമ്മാനിച്ചു. 25ന് വൈകീട്ട് 4.30ന് നടക്കുന്ന ആദ്യ സെമിയിൽ സർവജന ബത്തേരി ജി.എച്ച്.എസ്.എസ് മീനങ്ങാടിയെ നേരിടും. 26ന് നടക്കുന്ന മറ്റൊരുസെമിയിൽ എസ്.കെ.എം.ജെ കൽപറ്റ ജി.എച്ച്.എസ്.എസ് തലപ്പുഴയെയും നേരിടും. ഫൈനൽ ഫെബ്രുവരി രണ്ടിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

