ചാലിയാറിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി
text_fieldsചാലിയാറിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിനായി നടക്കുന്ന തിരച്ചിൽ
കാരാട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. പൊന്നേംപാടം മൂന്നാംതൊടി എടക്കോട്ട് നവീെൻറ മകൻ ജിഷ്ണുവാണ് (22) ചൊവ്വാഴ്ച ചാലിയാറിൽ പൊന്നേംപാടം കടവിൽ വെച്ച് ഒഴുക്കിൽ പെട്ടത്. സുഹൃത്തുക്കളോടൊപ്പം കോൺക്രീറ്റ് ജോലിക്ക് കഴിഞ്ഞ് തിരിച്ചെത്തി വൈകിട്ട് 5.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
മഴ പെയ്തതോടെ നല്ല ഒഴുക്കും തണുപ്പുമുണ്ട് പുഴ വെള്ളത്തിന്. ആറ് പേരാണ് കടവിലുണ്ടായിരുന്നത്. ജിഷ്ണുവിെൻറ സുഹൃത്തും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു.
നാട്ടുകാരും മീഞ്ചന്തയിൽനിന്നെത്തിയ ഫയർഫോഴ്സും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

