വെല്ലുവിളി ഏറ്റെടുത്ത് മുബാറക് ഓടിക്കയറിയത് 35 കിലോമീറ്റർ
text_fieldsഓമശ്ശേരി: കൂട്ടുകാരുടെ വെല്ലുവിളി മൂത്തപ്പോൾ യുവാവ് 35 കിലോമീറ്റർ പിന്നിട്ട് വയനാട് ചുരം ഓടിക്കയറി. നടമ്മൽ പൊയിൽ എരഞ്ഞിക്കൽ മുഹമ്മദ് മുബാറക്കാണ് (27) സാഹസത്തിന് തയാറായി ലക്ഷ്യം കണ്ടത്. തമാശ പറഞ്ഞിരിക്കുന്നതിനിടയിൽ കൂട്ടുകാർ സ്വന്തം ഗ്രാമമായ നടമ്മൽ പൊയിലിൽനിന്ന് നിൽക്കാതെ ഓടി ചുരം ഒമ്പതാം വളവ് കയറിയാൽ 10,000 രൂപ നൽകാമെന്നു ബെറ്റുവെച്ചു. ബാംഗ്ലൂരിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന മുബാറക് വെല്ലുവിളി ഏറ്റെടുത്തു.
രാത്രി 10.45ന് തുടങ്ങിയ ഓട്ടം പുലർച്ച 3.45ന് ലക്ഷ്യം കണ്ടു. നടമ്മൽ ഇബ്രാഹിം-ജമീല എന്നിവരുടെ മകനാണ്. മുബാറക്കിനെ രായരുകണ്ടി മുസ്ലിം ലീഗ് പ്രവർത്തകർ അനുമോദിച്ചു. ആർ.കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. എ.കെ ഇബ്രാഹിം കുട്ടിഹാജി, എം.സി ഷാജഹാൻ. ഒ.പി സുഹറ, കെ.പി ജാബിർ, കെ.കെ. മൊയ്തീൻകുട്ടി, പി. ഇസ്മായിൽ ഹാജി, ആർ.കെ. സിദ്ദീഖ്, വി.പി. സിദ്ദീഖ്, ആർ.കെ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

