Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് കോൺ. സംസ്ഥാന...

യൂത്ത് കോൺ. സംസ്ഥാന ജനറൽ സെക്രട്ടറി; ഏറ്റവും പ്രായം കുറഞ്ഞ വനിത ജെസ്മിന

text_fields
bookmark_border
ജെസ്മിന
cancel
camera_alt

ജെസ്മിന

കോഴിക്കോട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി കെ.കെ. ജെസ്മിന. 26കാരിയായ ജെസ്മിന ഐ ഗ്രൂപ് പ്രതിനിധിയായാണ് മത്സരിച്ചത്.

പേരാമ്പ്ര സ്വദേശിയാണ്. സജീർ ചെറുവണ്ണൂർ ആണ് ഭർത്താവ്. ലീഗ് പ്രവർത്തകനായ മുഴിപ്പോത്ത് മജീദിന്‍റെ മകളായ ജെസ്മിന കാമ്പസ് രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഐ ഗ്രൂപ്പിൽ നിന്ന് വൈശാൽ കല്ലാട്ടും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായി വിജയിച്ചിട്ടുണ്ട്. ജില്ല വൈസ് പ്രസിഡന്റായി അഡ്വ. ഷാഹിദ് കടലുണ്ടിയും ജില്ല ജനറൽ സെക്രട്ടറിയായി വിജയിച്ച പി.എം. ആഷിഖും ഐ ഗ്രൂപ് പ്രതിനിധികളാണ്.

അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് ജില്ലയിൽ നിന്നുള്ളത്. അഡ്വ. സുഫ്യാൻ ചെറുവാടി- സിദ്ദീഖ് വിഭാഗം, ബബിൻരാജ് -കെ.സി. വേണുഗോപാൽ വിഭാഗം, ടി.എം. നിമേഷ് - കെ.സി. അബു വിഭാഗം എന്നിങ്ങനെയാണ് മറ്റുള്ളവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth CongressState General Secretary
News Summary - Youth Congress State General Secretary; The youngest woman is Jesmina
Next Story