Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിന് ആൾക്കൂട്ട ആക്രമണം: പൊലീസ് കേസെടുത്തു

text_fields
bookmark_border
mob attack
cancel
camera_alt

തിരുവള്ളൂരിലെ ആൾക്കൂട്ട ആക്രമണ ദൃശ്യം

Listen to this Article

തിരുവള്ളൂർ: തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. പേരാമ്പ്ര നൊച്ചാട് രാമല്ലൂർ സ്വദേശി ഷബീറി (39) നെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ ഷബീറിന് നേരത്തെ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കൈക്കും, കാലിനും, തലക്കുമാണ് പരിക്കേറ്റത്. ആൾക്കൂട്ട ആക്രമണത്തിന് വിധേയനായതോടെ ഇയാൾ ചികിത്സ തേടിയിട്ടില്ല തിരുവള്ളൂർ അപ്പു ബസാറിൽ വെച്ചാണ് ആക്രമണം നടന്നത്.

ഇയാൾ ഓടിച്ച ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയിൽനിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth attacked by mob: Police register case
Next Story