Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാലു ലക്ഷത്തിന്റെ പുകയില ഉൽപന്നവുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: നാലു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. പുതിയറ സ്വദേശി തച്ചറക്കൽ മുജീബിനെയാണ് (43) മെഡിക്കൽ കോളജ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
അസി. കമീഷണർ കെ. സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുജീബിന്റെ പുതിയറയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ 10 ചാക്കുകളിലായി ഹൻസ് കണ്ടെത്തിയത്. ബംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസുകളിൽ പാർസൽ എന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന പുകയില ഉൽപന്നം നഗരത്തിലെ ചെറുകിട കച്ചവടക്കാർക്കടക്കം വിൽക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
Next Story

