ആറു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഅഷ്കർ അലി
കോഴിക്കോട്: 6.400 കിലോഗ്രാം കഞ്ചാവുമായി വടകര പാറമ്മൽ അഷ്കർ അലിയെ (29) കോഴിക്കോട് സിറ്റി ആൻറി നാർകോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടി. 10 ലക്ഷത്തോളം രൂപ ഇതിന് വിലവരും. കോഴിക്കോട് പാലാഴി, തൊണ്ടയാട് ഹൈവേകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് ഉപയോഗം കൂടി വരുന്നതായ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നാർകോട്ടിക് അസി. കമീഷണർ സുനിൽകുമാറിെൻറ നേതൃത്വത്തിലാണ് അറസ്റ്റ്. എസ്.ഐ ധനഞ്ജയദാസും മെഡിക്കൽ കോളജ് പൊലീസ് സംഘവും പട്രോളിങ് നടത്തുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്.
റോഡരികിൽ ആവശ്യക്കാരനെ കാത്തുനിന്ന അഷ്കർ അലി പൊലീസ് വാഹനം കണ്ട് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലകപ്പെടുകയായിരുന്നു. കഞ്ചാവ് മൊത്ത വിൽപന നടത്തുന്ന ഇയാൾക്കെതിരെ നിരവധി ലഹരി കടത്ത് കേസുകളുണ്ട്. മൈസൂരിൽനിന്നാണ് കഞ്ചാവ് കോഴിക്കോട് എത്തിക്കുന്നതെന്നും പ്രദേശത്തെ നിരവധി കഞ്ചാവ് കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളജ് സി.ഐ ബിനു തോമസ് പറഞ്ഞു.
കോഴിക്കോട് സിറ്റി െഡപ്യൂട്ടി പൊലീസ് കമീഷണർ സുജിത്ത് ദാസിെൻറ നിർദേശത്തിൽ ജില്ലാ ആൻറി നാർകാട്ടിക് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് ഷാഫി, അഖിലേഷ്, ജോമോൻ, ജിനേഷ്, നോർത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ ശ്രീജിത്ത്, സഹീർ, സുമേഷ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ മുരളീധരൻ, വിപിൻ, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒ മാരായ അരുൺ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

