യുവ എഴുത്തുകാരൻ എം. എ. ഇഖ്ബാലിന്റെ രണ്ടാം പുസ്തകം പുറത്തിറങ്ങി
text_fieldsകോഴിക്കോട്: യുവ എഴുത്തുകാരൻ എം. എ. ഇഖ്ബാൽ രചിച്ച രണ്ടാമത്തെ പുസ്തകമായ 'ദി ബിഗ്ഗിനർ ' പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മലയാളം യാത്രാവിവരണ ഗ്രന്ഥമായ 'തുടക്കക്കാരന്റെ കൗതുകലോകം' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ദി ബിഗ്ഗിനർ. ആറോളം പതിപ്പുകൾ പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ നേടിയ 'തുടക്കക്കാരന്റെ കൗതുകലോകം' മലയാളികൾക്കപ്പുറം കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. റഹീസ് മഞ്ചേശ്വരം ആണ് പുസ്തകത്തിന്റെ വിവർത്തനം നിർവഹിച്ചത്.
ജൂലൈ 26-ന് കോഴിക്കോട് വിദ്യാർഥി ഭവനത്തിലെ വി.ബി. ഹാളിൽ നടന്ന ചടങ്ങിൽ പണ്ഡിതനും തളിക്കുളം ഇസ്ലാമിയ കോളജ് എച്ച്.ഒ.ടിയുമായ ബാസിൽ കെ.പി മമ്പാട് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

