Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമ​ഴ​യി​ൽ വീ​ടി​‍െൻറ...

മ​ഴ​യി​ൽ വീ​ടി​‍െൻറ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന്​ യു​വ​തി​ക്കും മ​ക​ൾ​ക്കും പ​രിക്ക്​

text_fields
bookmark_border
roof fallen
cancel
camera_alt

ന​ല്ല​ള​ത്ത്​ മ​ഴ​യി​ൽ ത​ക​ർ​ന്ന പ​രേ​ത​നാ​യ ടി.​കെ. ബീ​രാ​ൻ കു​ട്ടി ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്

ന​ല്ല​ളം: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​‍െൻറ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വീ​ണു. ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​ക്കും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ന​ല്ല​ളം ഗി​രീ​ഷ് ബ​സ് സ്​​റ്റോ​പ്പി​ന് വ​ട​ക്കു​വ​ശം കി​ള​ച്ചി​യി​ൽ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ടി.​കെ. ബീ​രാ​ൻ​കു​ട്ടി ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ ത​ക​ർ​ന്ന​ത്.

സി.​വി ഹൗ​സി​ൽ ആ​ഷി​ഖി​‍െൻറ ഭാ​ര്യ റെ​യ്ജു​ന്നി​സ (35), മ​ക​ൾ ആ​യി​ശ റി​ദ (14) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​യി​ശ​യു​ടെ കാ​ലി​നും റെ​യ്ജു​വി​‍െൻറ ഇ​ട​തു കൈ​ക്കു​മാ​ണ് പ​രി​ക്ക്. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ വീ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് വീ​ട്ടു​ട​മ​സ്ഥ​രും നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞ​ത്. ക​ഴു​ക്കോ​ലും പ​ട്ടി​ക​യും ഓ​ടും ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ മേ​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ചെ​റു​വ​ണ്ണൂ​ർ ന​ല്ല​ളം വി​ല്ലേ​ജ് ഓ​ഫി​സ​ർ സി.​കെ. സു​രേ​ഷ് കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ഷ്​​ടം വി​ല​യി​രു​ത്തി. 41ാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ റ​ഫീ​ന അ​ൻ​വ​ർ, മു​ൻ കൗ​ൺ​സി​ല​ർ കെ.​എം. റ​ഫീ​ഖ്, ന​ല്ല​ളം ചാ​ലാ​ട്ടി വ​ട്ട​ഞ്ചേ​രി സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. ഏ​താ​ണ്ട് ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി ബീ​രാ​ൻ കു​ട്ടി​യു​ടെ മ​ക​ൻ ടി.​കെ. നൗ​ഫ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainInjuredaccident
News Summary - young woman and daughter were injured by fallen roof in the rain
Next Story