വീട്ടുമുറ്റത്തു നിന്ന യുവാവിന് തെരുവുനായുടെ കടിയേറ്റു
text_fieldsഎകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ പുതിയേടത്ത് മുക്ക് ഭാഗത്ത് വീട്ടുമുറ്റത്തേക്കിറങ്ങിയ യുവാവിന് തെരുവു നായുടെ കടിയേറ്റു. പുതിയേടത്ത് മുക്ക് അലിയൻകണ്ടി ജിതേഷ് കുമാറിന് നേരെയാണ് (37) മൂത്രമൊഴിക്കാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തെരുവുനായുടെ ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മുറ്റത്തേക്ക് ഇറങ്ങിയ ഉടനെ ഇരുട്ടിൽ മറഞ്ഞിരുന്ന നായ് ചാടി കടിക്കുകയായിരുന്നു. ഏറെനേരം കൈയിൽ കടിച്ചുപിടിച്ച നായെ ജിതേഷ് മുഷ്ടിചുരുട്ടി ഇടിച്ചു മാറ്റുകയായിരുന്നു. കൈയിലും കാൽമുട്ടിലും കടിയേറ്റതിനെ തുടർന്ന് ജിതേഷിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസമയം ജിതേഷും പ്രായമായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉണ്ണികുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.
തെരുവുനായുടെ കടിയേറ്റ ജിതേഷ് കുമാറിന്റെ കൈ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

